25 September, 2026 05:59:05 PM


ഡിമെൻഷ്യ പരിചരണവും ചികിത്സയും: അന്താരാഷ്ട്ര സമ്മേളനം



കോട്ടയം: ഡിമെൻഷ്യ രോഗികളുടെ പരിചരണവും ചികിത്സാരീതികളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം സെപ്റ്റംബർ 26 നു മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാലാ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും  അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് സിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവുതു  ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ പ്രൊഫ. (ഡോ.) ബിനു ജോർജ് വർഗീസ് അധ്യക്ഷത വഹിക്കും. ഡിമെൻഷ്യ പരിചരണ മേഖലയിൽ പ്രശംസനീയമായ സേവനം കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഡോ. സി.ടി. സുധീർ കുമാറിന്റെ പേൾ ജൂബിലി പ്രഭാഷണവും, തുടർന്ന് വിഷയാധിഷ്ഠിതമായി വിവിധ വിദഗ്ധർ അവതരിപ്പിക്കുന്ന ഗവേഷണ പ്രബന്ധ അവതരണങ്ങളും ചർച്ചകളും നടക്കും. വിവരങ്ങള്‍ക്ക്: 944730658.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298