07 April, 2020 06:20:29 PM


സംസ്ഥാനത്ത് 9 പേർക്ക് കൂടി കോവിഡ് ബാധ: ഇതുവരെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്



തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് - 4, കണ്ണൂർ - 3, കൊല്ലം - 1, മലപ്പുറം - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇവരിൽ നാലുപേർ വിദേശത്ത് നിന്ന് വന്നവരാണ്. 3 പേർ നിസാമുദ്ദീൻ മതസമ്മേളനത്തിൽ  പങ്കെടുത്തവർ. ഇതുവരെ 336 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K