08 April, 2020 10:43:38 AM


24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയില്‍ 35 പേ​ർ മ​രി​ച്ചു: മ​ര​ണസംഖ്യ 149 ആ​യി; രോ​ഗ ബാ​ധി​ത​ര്‍ 5,194



ദില്ലി: ഇ​ന്ത്യ​യി​ലും അ​തി​ദ്രു​തം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 35 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു​ള്ള ആ​കെ മ​ര​ണം 149 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 773 പേ​ർ​ക്ക് ആ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 5,194 ആ​യി ഉ​യ​ർ​ന്നു.


ഇ​ന്ത്യ​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര​യും ഉ​ത്ത​ർ​പ്ര​ദേ​ശു​മ​ട​ക്കം നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്നാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K