15 April, 2020 03:30:46 PM


കോവിഡ് ചികിത്സയിലെ 'കോട്ടയം ടച്ച് ' ഇനി കാസര്‍കോട്ടും; വിദഗ്ധ സംഘം പുറപ്പെട്ടു



കോട്ടയം: കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും മികവു തെളിയിച്ച കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇനി കാസര്‍കോട്ടും. 93 വയസുകാരന്‍ ഉള്‍പ്പെടെ രോഗവിമുക്തി നേടിയ അഞ്ചു പേരുടെ ചികിത്സയില്‍ പങ്കാളികളായ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ സംഘം ഇന്നു രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസിലാണ് ഇവരുടെ യാത്ര. 



അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനസ്തേഷ്യോളജി, ഇ.എന്‍.ടി, പള്‍മണോളജി, ശിശുരോഗ ചികിത്സ, സര്‍ജറി, ത്വക്ക് രോഗ ചികിത്സ എന്നീ ആറു സ്പെഷ്യാലിറ്റികളില്‍നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്‍റുമാരും ഉള്‍പ്പെടുന്നു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.  



കോട്ടയം മെഡിക്കല്‍ കോളേജില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംഘത്തിന് യാത്രയയപ്പ് നല്‍കി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ജിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


അഞ്ചു ടീമുകള്‍, 25 പേര്‍


കോവിഡ് ചികിത്സാ,  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോയ 25 പേരുടെ സംഘം അഞ്ചു ടീമുകളായാണ് കാസര്‍കോട് ജില്ലയില്‍  പ്രവര്‍ത്തിക്കുക.  
ഓരോ ടീമിലെയും അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ.


ടീം 1. ഡോ. മുരളീകൃഷ്ണന്‍ (അനസ്ത്യേഷ്യോളജി വിഭാഗം മേധാവി), ഡോ ലക്ഷ്മി പ്രസാദ് (സീനിയര്‍ റസിഡന്‍റ്), മനുദാസ്, കെ.പി. പ്രശാന്ത് (സ്റ്റാഫ് നഴ്സുമാര്‍), നൗഷാദ് (നഴ്സിംഗ് അസിസ്റ്റന്‍റ്)


ടീം 2.  ഡോ. ദിവ്യ സി. തോമസ് (സീനിയര്‍ റസിഡന്‍റ് -പള്‍മണോളജി), ഡോ. വിഷ്ണു (ജൂണിയര്‍ റസിഡന്‍റ് പള്‍മണോളജി), പി. പാപ്പ, എം.എം. ഫാത്തിമ (സ്റ്റാഫ് നഴ്സുമാര്‍), സി.എം. ഷാജി (നഴ്സിംഗ് അസിസ്റ്റന്‍റ്)


ടീം 3. ഡോ. ഫോബിന്‍ വര്‍ഗീസ് (സീനിയര്‍ റസിഡന്‍റ്- പ്ലാസ്റ്റിക് സര്‍ജ്ജറി), ഡോ. ജെ.എ വിവേക് (ജൂണിയര്‍ റസിഡന്‍റ് പീഡിയാട്രിക്സ്),  മേരി പ്രഭ കോവൂര്‍, നീതു എസ്. കുമാര്‍ (സ്റ്റാഫ് നഴ്സുമാര്‍), ടി.കെ. നാരായണന്‍ (നഴ്സിംഗ് അസിസ്റ്റന്‍റ്).


ടീം 4: ഡോ. അഭിജിത് ശങ്കര്‍ (സീനിയര്‍ റസിഡന്‍റ് -ഇ.എന്‍.ടി),  ഡോ. ഫാത്തിമ ഹസ്ന  (ജൂണിയര്‍ റസിഡന്‍റ് -ഡെര്‍മറ്റോളജി), ശ്രീജ കെ. അജന്ത്, ആന്‍സി മേരി ജോര്‍ജ് (സ്റ്റാഫ് നഴ്സുമാര്‍), സുധാകരന്‍ (നഴ്സിംഗ് അസിസ്റ്റന്‍റ്)


ടീം 5: ഡോ. ആര്‍. സേതുനാഥ് (അസിസ്റ്റന്‍റ് പ്രഫസര്‍, അനസ്തേഷ്യോളജി), ഡോ. ആന്‍സിലിന്‍ (ജൂണിയര്‍ റസിഡന്‍റ് പിഡീയാട്രിക്സ്),  ജി.ആര്‍. റജി, ഷഫീഖ് ഷാജഹാന്‍  (സ്റ്റാഫ് നഴ്സുമാര്‍), എ.ജി. പ്രകാശ് (നഴ്സിംഗ് അസിസ്റ്റന്‍റ്)





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K