19 April, 2020 12:18:55 AM


ഡോക്ടര്‍മാര്‍ വൈകിട്ട് ആറു വരെയുണ്ട്; ആശുപത്രികളില്‍ തിരക്കു വേണ്ട



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ജനറല്‍ ആശുപത്രിയും ഉള്‍പ്പെടെ ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറു മണി വരെയുണ്ടാകും. അതുകൊണ്ടുതന്നെ രാവിലെതന്നെ ഡോക്ടര്‍മാരെ കാണുന്നതിനായി തിരക്കു കൂട്ടുന്നത് ഒഴിവാക്കണം. കഴിവതും വീടിനടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുക. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ പ്രധാന ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതാണ്. പ്രധാന ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K