29 April, 2020 05:19:42 PM


സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് രോഗം ഭേദമായി. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 490 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 123 പേര്‍ ചികിത്സയിലുണ്ട്​.


കൊല്ലത്തുള്ള അഞ്ചുപേര്‍ക്ക്​ സമ്പർക്കത്തിലൂടെയാണ്​ കോവിഡ്​ ബാധിച്ചത്​. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്നും എത്തിയതാണ്​. തിരുവനന്തപുരത്തെ ഒരാള്‍ തമിഴ്​നാട്ടില്‍നിന്നും വന്നതാണ്​. കാസര്‍കോട്​ രണ്ടുപേര്‍ക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം വന്നത്​. കാസര്‍കോട് ദൃശ്യമാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്​, കാസര്‍കോട്​ മൂന്നുപേര്‍ക്ക്​ വീതവും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ്​ കോവിഡ്​ നെഗറ്റീവായത്​. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K