06 May, 2020 05:20:29 PM


സംസ്ഥാനത്ത് ഇന്ന് ആർക്കും രോഗമില്ല: എട്ട് ജില്ലകൾ കോവിഡ് മുക്തമായി; ഏഴുപേരുടെ ഫലം നെഗറ്റീവ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. കോവിഡ് അവലോകനത്തിനു ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം, ഏഴുപേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്തെ എട്ട് ജില്ലകൾ കോവിഡ് മുക്തമായി. പുതിയതായി ഹോട്സ്പോട്ടുകൾ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ആറു ജില്ലകളിൽ മാത്രമാണ് കോവിഡ് ബാധിതരുള്ളത്. കോഴിക്കോട്, മലപ്പുറം, ത്യശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം എന്നിവയാണ് കോവിഡ് മുക്ത ജില്ലകൾ.  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത് 30 പേർ. 14,670 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. 34,599 സംപിൾ പരിശോധിച്ചു. 34063 ഉം നെഗറ്റീവ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K