18 May, 2020 04:52:08 PM


സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ്; 21 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസർകോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. 


അബുദാബിയില്‍നിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും (29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും (23) സാമ്പിള്‍ പരിശോധനാ ഫലമാണ് കോട്ടയത്ത് പോസിറ്റീവായത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K