26 May, 2020 04:58:07 PM


സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ്; 10 പേര്‍ക്കു രോഗമുക്തി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് 29,  കണ്ണൂര്‍ - 8,  കോട്ടയം 6,  മലപ്പുറം 5,  എറണാകുളം 5,  തൃശൂര്‍ - ,  കാസര്‍ഗോഡ് 3, ആലപ്പുഴ 3 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒന്‍പത് പേര്‍ക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 15 പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും പോണ്ടിച്ചേരിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് ഇന്ന് 10 പേര്‍ കൊവിഡ് രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും മലപ്പുറം ജില്ലക്കാരായ മൂന്നുപേരുടെയും ആലപ്പുഴ ജില്ലയിലുള്ള ഒരാളുടെയും പാലക്കാട് ജില്ലയിലുള്ള രണ്ടുപേരുടെയും എറണാകുളം ജില്ലയിലുള്ള ഒരാളുടെയും കാസര്‍ഗോഡ് ജില്ലയിലുള്ള രണ്ടുപേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K