03 June, 2020 05:55:51 PM


കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ്: 14 പേർ രോഗമുക്തരായി



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 53 പേർ വിദേശത്തു നിന്നും വന്നവർ. ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്.  5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. 5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്. ഇന്ന് 14 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. 


പോസിറ്റീവായവർ ജില്ല തിരിച്ച്: തിരുവനന്തപുരം 14,  മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5, കൊല്ലം 5, തൃശൂർ 4, കാസർകോട്–  3, കണ്ണൂർ 2, പത്തനംതിട്ട 2.


4004 സാംപികളാണ് പരിശോധിച്ചത്. നിലവിൽ 632പേരാണ്  ചികിത്സയിൽ കഴിയുന്നത്.  241 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 128 ആയി. വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരും. അവരെ സ്വീകരിക്കാൻ സജ്ജമാണ്. അതിനായി സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K