01 July, 2020 06:15:52 PM


പിടിവിടാതെ കോവിഡ്: കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് രോഗം; 131 പേർക്ക് രോഗമുക്തി




തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ല. ഇന്ന് 151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്നും 51 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 


കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ: മലപ്പുറം-34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ്-10, ആലപ്പുഴ-8, പത്തനംതിട്ട-6, കോഴിക്കോട്-6, തിരുവനന്തപുരം-4, കൊല്ലം-3, വയനാട്-3 കോട്ടയം-4, ഇടുക്കി-1 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആയത്.


ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ: തിരുവനന്തപുരം-3, കൊല്ലം 21, പത്തനംതിട്ട-5, ആലപ്പുഴ-9, കോട്ടയം-6, ഇടുക്കി-2, എറണാകുളം1, തൃശൂർ- 16, പാലക്കാട്-11, മലപ്പുറം-12, കോഴിക്കോട്-15, വയനാട്-2, കണ്ണൂർ-13, കാസർഗോഡ്-16 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K