24 October, 2020 08:16:18 AM


ഒരു മോതിരം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല; കര്‍ശനനിയന്ത്രണം



കൊച്ചി : ഇന്ന് മഹാനവമി. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക. ഇത്തവണ രണ്ടുദിവസമാണ്‌ മഹാനവമിയുടെ ഭാഗമായുള്ള പൂജകൾ. ദുർഗാഷ്‌ടമി ദിനമായ ഇന്നലെ‌ വിദ്യാർഥികൾ പഠനോപകരണങ്ങൾ പൂജവച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാവിൽ എഴുതാൻ ഒരുകുട്ടിക്ക് ഉപയോ​ഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോ​ഗിക്കരുത്, കൂടാതെ ആളുകൾ അധികം ചടങ്ങിൽ പങ്കെടുക്കരുതെന്നും സർക്കാരിന്‍റെ പ്രത്യേക നിർദേശമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ നവരാത്രി പൂജയും വിജയദശമി നാളിലെ എഴുത്തിനിരുത്തും ക്ഷേത്രങ്ങളിലോ സ്ഥാപനങ്ങളിലോ വച്ചു വേണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K