04 March, 2021 06:19:19 PM


കോട്ടയം ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ്; 2911 പേര്‍ ചികിത്സയില്‍




കോട്ടയം: ജില്ലയില്‍  224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി.    പുതിയതായി 4225 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 107 പുരുഷന്‍മാരും 93 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


531 പേര്‍ രോഗമുക്തരായി. 2911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 80169 പേര്‍ കോവിഡ് ബാധിതരായി.  77078  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  13537 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം-32

പാമ്പാടി-17

ഏറ്റുമാനൂര്‍-16

അയ്മനം-14

മാടപ്പള്ളി-12

വെച്ചൂര്‍, മുത്തോലി-9

പൂഞ്ഞാര്‍-8

പാലാ, കുരോപ്പട-6

ചിറക്കടവ്, രാമപുരം-5

പള്ളിക്കത്തോട്, എരുമേലി, അകലക്കുന്നം, നീണ്ടൂര്‍, വിജയപുരം-4

തലപ്പലം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പുതുപ്പള്ളി, മണിമല, ഉദയനാപുരം, അതിരമ്പുഴ, ഈരാറ്റുപേട്ട, വാഴപ്പള്ളി-3

മണര്‍കാട്, വാഴൂര്‍, വാകത്താനം, മീനച്ചില്‍, കാണക്കാരി, മീനടം, ഭരണങ്ങാനം, മുണ്ടക്കയം, തൃക്കൊടിത്താനം-2

തലയാഴം, ടി.വിപുരം, കരൂര്‍, മറവന്തുരുത്ത്, തലയോലപ്പറമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങൂര്‍, അയര്‍ക്കുന്നം, കങ്ങഴ, കൊഴുവനാല്‍, പനച്ചിക്കാട്, ചെമ്പ്, ആര്‍പ്പൂക്കര, കറുകച്ചാല്‍, കടനാട്, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K