25 October, 2021 05:10:19 PM


കോട്ടയം ജില്ലയിൽ 340 പേർക്ക് കൂടി കോവിഡ്; 3221 പേര്‍ ചികിത്സയില്‍



കോട്ടയം: ജില്ലയിൽ 340 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 718 പേർ രോഗമുക്തരായി. 3336 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 145 പുരുഷൻമാരും 160 സ്ത്രീകളും 33 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3221 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318830 പേർ കോവിഡ് ബാധിതരായി. 313619 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25272 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-35

മീനച്ചിൽ, തൃക്കൊടിത്താനം-15

വാഴപ്പള്ളി-13

കൂട്ടിക്കൽ-12

പുതുപ്പള്ളി-10

കരൂർ, കടപ്ലാമറ്റം, മുണ്ടക്കയം-9

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുറിച്ചി, മാടപ്പള്ളി-8

മരങ്ങാട്ടുപിള്ളി, കറുകച്ചാൽ, ആർപ്പൂക്കര-7

പള്ളിക്കത്തോട്, ചിറക്കടവ്, അയർക്കുന്നം, ചെമ്പ്, എരുമേലി-6

പാലാ, കൂരോപ്പട, ഉദയനാപുരം, വൈക്കം, മണിമല, കങ്ങഴ, പായിപ്പാട്, മുത്തോലി, മീനടം-4

ഭരണങ്ങാനം, പൂഞ്ഞാർ, പനച്ചിക്കാട്, വെള്ളാവൂർ, തലയോലപ്പറമ്പ്, മുളക്കുളം, വെളിയന്നൂർ, കോരുത്തോട്, പാറത്തോട്, നെടുംകുന്നം, മാഞ്ഞൂർ, അതിരമ്പുഴ, തിരുവാർപ്പ്, എലിക്കുളം, വിജയപുരം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, അയ്മനം, ഞീഴൂർ-3

കടുത്തുരുത്തി, കാണക്കാരി, പാമ്പാടി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, മണർകാട്, കുറവിലങ്ങാട്, രാമപുരം, വാകത്താനം, ടി.വി പുരം, വാഴൂർ, തീക്കോയി, വെള്ളൂർ, മേലുകാവ്, തിടനാട്-2

കൊഴുവനാൽ, തലയാഴം, തലപ്പലം, കുമരകം, കടനാട്, മറവന്തുരുത്ത്-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K