27 October, 2021 12:54:37 PM


കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ വേ​ണം; കൊവാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന



ജ​നീ​വ: ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കൊവി​ഡ് വാ​ക്സി​നാ​യ കൊവാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ന​ൽ​കാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (​ഡ​ബ്ല്യു​എ​ച്ച്ഒ). കൊ​വാ​ക്‌​സി​ൻ അടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി പ​ട്ടി​ക​യി​ൽ (ഇ​യു​എ​ൽ) ഉ​ൾ​പ്പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ വേ​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ സ​മി​തി അ​റി​യി​ച്ചു. കൊ​വാ​ക്‌​സി​ൻ ഉ​ത്പാ​ദ​ക​രാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍ നി​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പാ​ന​ല്‍ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കൊവാ​ക്‌​സി​ന് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍​ക്കാ​യി സാ​ങ്കേ​തി​ക ഉ​പ​ദേ​ശക സ​മി​തി ന​വം​ബ​ർ മൂ​ന്നി​ന് വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ഖ്യ ശാ​സ്ത്ര​ജ്ഞ സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍ ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ കൊവാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍ കൂ​ടു​ത​ൽ രേ​ഖ​ക​ളും പ​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ സം​ഘ​ട​നാ സ​മി​തി​ക്ക് കാ​ര്യ​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​യി​ല്ല.

പു​തി​യ​തോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ ആ​യ ഉ​ൽ​പ​ന്നം പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ഘ​ട്ട​മാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി പ​ട്ടി​ക​യി​ൽ (ഇ​യു​എ​ൽ) ഉ​ൾ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത്. അ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി ന​ൽ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഉപയോ​ഗാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും അ​മെരി​ക്ക​യി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും അം​ഗീ​കാ​ര​മി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K