05 November, 2021 05:18:15 PM


കോട്ടയം ജില്ലയിൽ 422 പേർക്ക് കോവിഡ്; 416 പേർക്കു രോഗം സമ്പർക്കം മുഖേന



കോട്ടയം: ജില്ലയിൽ 422 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 255 പേർ രോഗമുക്തരായി. 4614 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 190 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,25,232 കോവിഡ് ബാധിതരായി. 3,17,718 രോഗമുക്തി നേടി. ജില്ലയിൽ ആകെ 23320 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


കോട്ടയം-46

പൂഞ്ഞാർ-17

തൃക്കൊടിത്താനം-16

ചിറക്കടവ്, മാടപ്പള്ളി-15

ചങ്ങനാശേരി, മുണ്ടക്കയം-14

എരുമേലി-13

വൈക്കം-12

അകലക്കുന്നം, മരങ്ങാട്ടുപിള്ളി-11

ഏറ്റുമാനൂർ-10

ആർപ്പൂക്കര, കൊഴുവനാൽ-9

പാമ്പാടി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ-8

തലയോലപ്പറമ്പ്, കുറവിലങ്ങാട്, വിജയപുരം-7

പാറത്തോട്, കുറിച്ചി, പുതുപ്പള്ളി, വെള്ളൂർ, വാകത്താനം, വാഴൂർ, പനച്ചിക്കാട്-6

കല്ലറ, കടപ്ലാമറ്റം, അയർക്കുന്നം, അയ്മനം, ഭരണങ്ങാനം-5

ടി. വിപുരം, കിടങ്ങൂർ, രാമപുരം, അതിരമ്പുഴ-4

വെച്ചൂർ, ഈരാറ്റുപേട്ട, കാണക്കാരി, മുത്തോലി, മേലുകാവ്, പായിപ്പാട്, കോരുത്തോട്, പാലാ, തിടനാട്, കടനാട്, ഉഴവൂർ, മണിമല, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര,വെളിയന്നൂർ, കറുകച്ചാൽ-3

മുളക്കുളം, മണർകാട്, എലിക്കുളം, പള്ളിക്കത്തോട്, ഞീഴൂർ, ഉദയനാപുരം, കടുത്തുരുത്തി, നെടുംകുന്നം, കരൂർ, മാഞ്ഞൂർ, മറവന്തുരുത്ത്, മീനടം-2

വെള്ളാവൂർ, മൂന്നിലവ്, കൂട്ടിക്കൽ, തീക്കോയി, തിരുവാർപ്പ്, തലപ്പലം, നീണ്ടൂർ, തലയാഴം, ചെമ്പ്, കൂരോപ്പട-1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K