14 November, 2021 05:53:32 PM


കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചത് 3,29,825 പേര്‍ക്ക്; ഇന്ന് 383 പേർക്ക് രോഗം



കോട്ടയം: ജില്ലയിൽ 383 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 378 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 462 പേർ രോഗമുക്തരായി. 3671 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 180 പുരുഷൻമാരും 155 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 76  പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5025 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,29,825 കോവിഡ് ബാധിതരായി. 3,22,518 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28,832 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

മീനച്ചിൽ - 27

കോട്ടയം - 25

മാടപ്പളളി - 17

ചിറക്കടവ്, രാമപുരം, മുണ്ടക്കയം-13

കങ്ങഴ, പാലാ -11

വൈക്കം, വാഴൂർ, കോരുത്തോട് - 10

എരുമേലി, തൃക്കൊടിത്താനം, ഭരണങ്ങാനം -9

കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി - 8

കിടങ്ങൂർ, ഏറ്റുമാനൂർ - 7

കുറവിലങ്ങാട്, കടനാട്, തിടനാട്, കരൂർ, ചങ്ങനാശേരി- 6

വാഴപ്പള്ളി, മരങ്ങാട്ടുപിള്ളി, കൂട്ടിക്കൽ, വെച്ചൂർ, പള്ളിക്കത്തോട്, കാണക്കാരി, അകലക്കുന്നം, കുറിച്ചി, പാറത്തോട്, പനച്ചിക്കാട്, മറവന്തുരുത്ത്, തലയാഴം, വിജയപുരം, മൂന്നിലവ്, പുതുപ്പള്ളി - 4

മുളക്കുളം, വാകത്താനം, തിരുവാർപ്പ്, നീണ്ടൂർ, മണിമല, പായിപ്പാട്, തലയോലപ്പറമ്പ്, അതിരമ്പുഴ, ഉദയനാപുരം,
പാമ്പാടി, കറുകച്ചാൽ, അയ്മനം, ടി.വി പുരം, അയർക്കുന്നം - 3

വെളിയന്നൂർ, മുത്തോലി, കടപ്ലാമറ്റം, കല്ലറ, നെടുംകുന്നം, പൂഞ്ഞാർ, ഞീഴൂർ, വെള്ളാവൂർ, തീക്കോയി - 2

എലിക്കുളം, വെള്ളൂർ, കൊഴുവനാൽ, ആർപ്പൂക്കര, ഉഴവൂർ, മാഞ്ഞൂർ, ഈരാറ്റുപേട്ട, തലപ്പലം, മീനടം - 1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K