19 February, 2022 05:50:35 PM


കോട്ടയം ജില്ലയിൽ 542 പേർക്കു കൂടി കോവിഡ്; ആകെ രോഗബാധിതര്‍ 440162



കോട്ടയം: ജില്ലയിൽ 542 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ 11 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1530 പേർ രോഗമുക്തരായി. 5244 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 199 പുരുഷൻമാരും 284 സ്ത്രീകളും 60 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7955 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 440162 പേർ കോവിഡ് ബാധിതരായി. 430884 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 10724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം 79
ചങ്ങനാശേരി - 26
കാഞ്ഞിരപ്പള്ളി - 22
മുണ്ടക്കയം - 20
പാലാ -17
ചിറക്കടവ്-14
വാഴപ്പള്ളി-13
ഏറ്റുമാനൂർ - 12
നെടുംകുന്നം, ഞീഴൂർ, മുത്തോലി, തൃക്കൊടിത്താനം -11
കടുത്തുരുത്തി - 10
അതിരമ്പുഴ, എരുമേലി, പാറത്തോട്, ഭരണങ്ങാനം, മണർകാട്, മരങ്ങാട്ടുപിള്ളി - 9
തലയോലപ്പറമ്പ്, പാമ്പാടി, വെള്ളൂർ, കടപ്ലാമറ്റം -8
തിടനാട്, ആർപ്പൂക്കര, ഉഴവൂർ, കറുകച്ചാൽ, വിജയപുരം, പായിപ്പാട്, കാണക്കാരി - 7
മാടപ്പള്ളി, പൂഞ്ഞാർ, വാഴൂർ, ചെമ്പ്, പനച്ചിക്കാട്, മുളക്കുളം-6
പുതുപ്പള്ളി, ഉദയനാപുരം, വാകത്താനം, കൂട്ടിക്കൽ, മീനച്ചിൽ - 5
വൈക്കം,മണിമല, അയർക്കുന്നം, കിടങ്ങൂർ, കങ്ങഴ, കുറിച്ചി, രാമപുരം, അയ്മനം - 4
എലിക്കുളം, പള്ളിക്കത്തോട്, വെള്ളാവൂർ, കൊഴുവനാൽ, മാഞ്ഞൂർ, കുമരകം, മറവൻതുരുത്ത്, കുറവിലങ്ങാട്, മേലുകാവ്, കരൂർ, കല്ലറ - 3
വെളിയന്നൂർ, അകലക്കുന്നം, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, മീനടം, നീണ്ടൂർ, തീക്കോയി, കൂരോപ്പട, തലയാഴം - 2
മൂന്നിലവ്, കോരുത്തോട്, കടനാട്, തിരുവാർപ്പ്, ഈരാറ്റുപേട്ട, ടി.വി പുരം - 1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K