20 February, 2022 05:57:32 PM


കോട്ടയം ജില്ലയിൽ 456 പേര്‍ക്കു കൂടി കോവിഡ്; 1287 പേര്‍ക്കു രോഗമുക്തി



കോട്ടയം: ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും  സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1287 പേര്‍ രോഗമുക്തരായി. 4071 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 227 സ്ത്രീകളും 50 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.‍ നിലവിൽ  7078 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 440618 പേര്‍ കോവിഡ് ബാധിതരായി.  432171 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10087 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം - 80
കറുകച്ചാൽ -29
ചങ്ങനാശേരി -26
പാലാ -16
തൃക്കൊടിത്താനം - 15
വാകത്താനം, വാഴപ്പള്ളി, പായിപ്പാട് -12
മണർകാട് - 11
ഏറ്റുമാനൂർ 10
കാഞ്ഞിരപ്പള്ളി, ചിറക്കടവ്- 9
രാമപുരം, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, കരൂർ, കിടങ്ങൂർ,
പാമ്പാടി - 8
മാടപ്പള്ളി, അയ്മനം, പാറത്തോട് 7
ആർപ്പൂക്കര, പനച്ചിക്കാട്, വൈക്കം, കുറവിലങ്ങാട്
തിടനാട്, വിജയപുരം - 6
വാഴൂർ, കൂരോപ്പട, കുമരകം, തീക്കോയി,
മീനച്ചിൽ - 5
പുതുപ്പള്ളി, മണിമല, നെടുംകുന്നം, കടനാട് - 4
ചെമ്പ്, തലയോലപ്പറമ്പ്, ഭരണങ്ങാനം, കാണക്കാരി,
ഞീഴൂർ, ഈരാറ്റുപേട്ട, വെള്ളൂർ, എരുമേലി,
പൂഞ്ഞാർ, കോരുത്തോട് - 3
തലയാഴം, കുറിച്ചി, ഉഴവൂർ,
പൂഞ്ഞാർ തെക്കേക്കര, അതിരമ്പുഴ, മുണ്ടക്കയം,
അയർക്കുന്നം, മാഞ്ഞൂർ, കടുത്തുരുത്തി, മുത്തോലി,
അകലക്കുന്നം, തലനാട്, തലപ്പലം,
കൊഴുവനാൽ - 2
വെളിയന്നൂർ, മുളക്കുളം, മറവന്തുരുത്ത്,
കൂട്ടിക്കൽ, വെച്ചൂർ, കങ്ങഴ, വെള്ളാവൂർ, മേലുകാവ്, ഉദയനാപുരം, കല്ലറ, തിരുവാർപ്പ് - 1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K