26 February, 2022 11:34:53 AM


വീട്ടില്‍ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ



കൽപ്പറ്റ: വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാർക്കോട്ടിക് സെല്ലും അമ്പലവയൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K