26 February, 2022 05:31:39 PM


ഏറ്റുമാനൂര്‍ ഉത്സവം മാര്‍ച്ച് 3ന് കൊടിയേറും; പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം 10ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് മൂന്നിന് കൊടിയേറി 12ന് ആറാട്ടോടെ സമാപിക്കും. 10നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. മൂന്നാം തീയതി രാവിലെ 9.30നും 10.15നും മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉത്സവദിവസങ്ങളിലെ പ്രധാന കലാപരിപാടികളും ക്ഷേത്രചടങ്ങുകളും ചുവടെ.

ഒന്നാം ദിവസം (മാര്‍ച്ച് 3): രാവിലെ സ്‌പെഷ്യല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സുഭാഷ് മാരാരും സംഘവും, ഭക്തിഗാനമേള - പ്രശാന്ത് പുതുക്കരി, സംഗീതസദസ്, നൃത്തനൃത്യങ്ങള്‍, രാത്രി നാട്യധാര, നാട്യാഞ്ജലി.

രണ്ടാം ദിവസം (മാര്‍ച്ച് 4): രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് ഭക്തിഗാനാമൃതം, കാഴ്ചശ്രീബലി, വേല - സേവ, രാത്രി മോഹിനിയാട്ടം, നങ്ങ്യാര്‍കൂത്ത്, കൊടിക്കീഴില്‍ വിളക്ക്.

മൂന്നാം ദിവസം (മാര്‍ച്ച് 5): രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, സംഗീതസദസ്, ഭക്തിഗാനസുധ, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് തിരുവാതിര, ഭരതനാട്യം, കാഴ്ചശ്രീബലി, വേല - സേവ, രാത്രി വിളക്ക്, മേജര്‍സെറ്റ് കഥകളി (നളചരിതം മൂന്നാം ദിവസം).

നാലാം ദിവസം (മാര്‍ച്ച് 6): രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, വീണക്കച്ചേരി, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് സംഗീതസദസ്, തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, രാത്രി വിളക്ക്, മേജര്‍സെറ്റ് കഥകളി (നളചരിതം നാലാം ദിവസം, നളചരിതം രണ്ടാം ദിവസം).

അഞ്ചാം ദിവസം (മാര്‍ച്ച് 7): രാവിലെ ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചാരിമേളം - അനില്‍കുമാര്‍ മേക്കടമ്പ്, ഓട്ടന്‍തുള്ളല്‍ - പാലാ കെ.ആര്‍.മണി, ചാക്യാര്‍കൂത്ത് - ശ്രീനാഥ് നമ്പ്യാര്‍, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് സംഗീതസദസ്, ഡാന്‍സ്, കാഴ്ചശ്രീബലി, വേല - സേവ, രാത്രി വയലിന്‍ സോളോ - ടി.എച്ച്.സുബ്രഹ്‌മണ്യം, വിളക്ക്, കഥകളി (സരയൂപ്രവേശം, കിരാതം).

ആറാം ദിവസം (മാര്‍ച്ച് 8): രാവിലെ ശ്രീബലി, 50ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, പറയന്‍തുള്ളല്‍ - കലാമണ്ഡലം പ്രഭാകരന്‍, പാഠകം, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് ഡാന്‍സ്, തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, രാത്രി ഡാന്‍സ്, വിളക്ക്.

ഏഴാം ദിവസം (മാര്‍ച്ച് 9): രാവിലെ ശ്രീബലി, പേരൂര്‍ സുരേഷിന്റെ നേതൃത്വത്തില്‍ 50ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളം, ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് പാഠകം, ഭക്തിഗാനസുധ, വൈകിട്ട് തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, രാത്രി വിളക്ക്, ഗായത്രിവീണ സംഗീതനിശ - ഡോ.വൈക്കം വിജയലക്ഷ്മി.

എട്ടാം ദിവസം (മാര്‍ച്ച് 10 - ഏഴരപൊന്നാനദര്‍ശനം): രാവിലെ ശ്രീബലി, പഞ്ചവാദ്യം - ആലപുരം രാജേഷ്, സ്‌പെഷ്യല്‍ പഞ്ചാരിമേളം - നടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ 111ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു, ഉച്ചയ്ക്ക് തുള്ളല്‍ത്രയം, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ചാക്യാര്‍കൂത്ത് - എടനാട് രാജന്‍ നമ്പ്യാര്‍, വൈകിട്ട് കാഴ്ചശ്രീബലി, വേല - സേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍, രാത്രി ഡാന്‍സ് - പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, 11ന് ഏഴരപൊന്നാനദര്‍ശനവും വലിയകാണിക്കയും, വലിയവിളക്ക്.

ഒമ്പതാം ദിവസം (മാര്‍ച്ച് 11 - പള്ളിവേട്ട): രാവിലെ ശ്രീബലി, മേജര്‍സെറ്റ് പഞ്ചാരിമേളം - പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഉച്ചയ്ക്ക് ഓട്ടന്‍തുള്ളല്‍, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ജയവിജയ ഹിറ്റ്‌സ്, വൈകിട്ട് കാഴ്ചശ്രീബലി, വേല - സേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍, സ്‌പെഷ്യല്‍ പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, രാത്രി ഭക്തിഗാനമേള - ദുര്‍ഗ്ഗാ വിശ്വനാഥ് & പാര്‍ട്ടി, 12ന് പള്ളിവേട്ട, ദീപക്കാഴ്ച.

പത്താം ദിവസം (മാര്‍ച്ച് 12 - ആറാട്ട്): രാവിലെ സമ്പ്രദായഭജന, ഓട്ടന്‍തുള്ളല്‍, 12ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് പുല്ലാങ്കുഴല്‍ കച്ചേരി, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, നാദസ്വരക്കച്ചേരി, രാത്രി സംഗീതസദസ് - വിനയസര്‍വ്വ, ബംഗളുരു, 11.30ന് ആറാട്ട് എതിരേല്‍പ്പ്, ആറാട്ട് എഴുന്നള്ളിപ്പ്്, ആറാട്ട് വരവ്, കൊടിയിറക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K