01 March, 2022 01:20:35 PM
കേരള കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: 1972 ൽ സംസ്ഥാനതലത്തിൽ ആരംഭിച്ച കേരള കാത്തലിക് അസോസിയേഷന്‍റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കെ ആർ എൽ സി സി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. സമുദായത്തിൻറെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന മുന്നിട്ടിറങ്ങുകയും വേണം എന്ന് ബിഷപ്പ് ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. 
2022 മാർച്ച് 27ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജൂബിലി ഉദ്ഘാടനസമ്മേളനത്തോടുകൂടി ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.  കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് ഓരോ രൂപതയും ആതിഥേയത്വം വഹിക്കും. 2023 മാർച്ചിൽ കൊച്ചിയിൽ വിപുലമായ രീതിയിൽ സമാപന സമ്മേളനം നടക്കും.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെഎൽസിഎ നേതാക്കളായ ടി. എ ഡാൽഫിൻ, ബിജു ജോസി, അലക്സ് താളുപ്പാടത്ത്, വിൻസ് പെരിഞ്ചേരി, പൈലി ആലുങ്കൽ,  ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എൻ ജെ പൗലോസ്, സാബു വി തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം വിൻസ്  പെരിഞ്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
                    
                                

                                        



