06 May, 2022 02:08:35 PM
മഹാകാളികായാഗത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; ഹോമകുണ്ഠങ്ങൾക്ക് സ്ഥാനം കണ്ടെത്തി

തിരുവനന്തപുരം: 51 അക്ഷരദേവതകളെ പ്രതിഷ്ഠിച്ചതിലൂടെ ലോകപ്രശസ്തി നേടിയ വെങ്ങാനൂര്‍ പൌര്‍ണമികാവ് ക്ഷേത്രത്തില്‍ മഹാകാളികായാഗത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ആദ്യദിനമായ ഇന്ന് യാഗഭൂമിയിൽ ഹോമകുണ്ഠങ്ങൾക്ക് സ്ഥാനം കണ്ടെത്തി. 12000 ഇഷ്ടികൾ കൊണ്ട് 6 ഹോമകുണ്ഠങ്ങളാണ് നിര്‍മ്മിക്കുന്നത്.
നാളെ രാവിലെ യാഗശാലയില്‍ 3.25 വീതിയിലും 9 അടി നീളത്തിലും ചിത്രകൂടവീഥി തയ്യാറാക്കും. ചിത്രകൂടത്തിലൂടെ തീര്‍ത്ഥവല്ലിയില്‍ കാളികാദോവിയെ കുടിയിരുത്തല്‍ചടങ്ങ് ഇതോടനുബന്ധിച്ച് നടക്കും. വൈകിട്ട് മൂകാംബിക മുഖ്യതന്ത്രി ഡോ.രാമചന്ദ്ര അഡിഗയേയും മറ്റു ആചാര്യന്മാരേയും യാഗശാലയിലേക്ക് പൂര്‍ണകുംഭം നല്‍കി ആനയിക്കും.
യാഗഭൂമിയില്‍ ശനിയാഴ്ച
രാവിലെ 6.30 മുതല്‍ 12.30 വരെ - ഗണപതിഹോമം, മഹാഗായത്രിഹോമം, നവഗ്രഹപൂജ, നവഗ്രഹഹവനം, അഷ്ടദിക്പാലകരെ സ്ഥാപിക്കല്‍, യാഗശാലയില്‍ 3.25 വീതിയിലും 9 അടി നീളത്തിലും ചിത്രകൂടവീഥി തയ്യാറാക്കല്‍, ഉദകശാന്തിജപം, ദേവതാസങ്കല്‍പ്പത്തിലൂടെ കുടിയിരുത്തല്‍, ചിത്രകൂടത്തിലൂടെ തീര്‍ത്ഥവല്ലിയില്‍ കാളികാദോവിയെ കുടിയിരുത്തല്‍, ദേവതാ ആവാഹനം, മഹായാഗദേവതാ പൂര്‍ണാഭിഷേകം, മഹായാഗ അലങ്കാര ആരതി.
വൈകിട്ട് 5ന് - ആചാര്യവരണം. മൂകാംബിക മുഖ്യതന്ത്രി ഡോ.രാമചന്ദ്ര അഡിഗയേയും മറ്റു ആചാര്യന്മാരേയും യാഗശാലയിലേക്ക് പൂര്‍ണകുംഭം നല്‍കി ആനയിക്കും.
5.30 മുതല്‍ 8.30 വരെ - ദേവതാപ്രാര്‍ത്ഥന, യാഗശാലപ്രവേശനം, മണ്ഡലദര്‍ശനം, പ്രധാനസങ്കല്‍പ്പം, ഗണപതിപൂജ, പുണ്യാഹവാചനം, ആചാര്യവരണം, കലശസ്ഥാപനം, മഹായാഗദേവതാ ആരതി, കാളികാജപമാരംഭം, അഷ്ടഅവദാനം