16 May, 2022 07:54:03 AM
മഹാകാളികാ യാഗത്തിന് ഇന്ന് കുംഭാഭിഷേകത്തോടെ സമാപനം; അഘോരി സന്യാസി സംഗമം വൈകിട്ട്

തിരുവനന്തപുരം : മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന ആദ്യത്തെ മഹാകാളികാ യാഗത്തിന് ഇന്ന് സമാപനം . ആറിനാണ് തുടങ്ങിയത്. ആസാം കാമാഖ്യ ക്ഷേത്രത്തിലെ മുഖ്യതന്ത്രി പ്രൊഫ. അശോക്ഭട്ടാചാര്യയുടെ കാർമ്മികത്വത്തിൽ നടക്കുന്ന കുംഭാഭിഷേകത്തോടെയാണ് സമാപനം. ഇന്നു വൈകിട്ട് അഘോരി സന്യാസി സംഗമം നടക്കും. സന്യാസി സംഗമത്തി ലൂടെ തുടങ്ങി അഘോരി സംഗ മത്തിലൂടെയാണ് യാഗം പൂർണ തയിലെത്തുന്നത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അമ്പത്തൊന്നോളം വെളിച്ചപ്പാടുകളും ഉറഞ്ഞു തുള്ളി. മോക്ഷം കിട്ടാതെ അലഞ്ഞ പതിനാറ് തലമുറയിലെ പിതൃക്കളുടെ മോക്ഷപ്രാപ്തി മഹാകാളികാ യാഗത്തിന്റെ പുണ്യമായി. യാഗം കാണാൻ വൻതിരക്കാണ് പൗർണമിക്കാവിൽ അനു ഭവപ്പെട്ടത്. മഹാകാലഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി സ്വാമി യാഗശാലയിൽ വന്നതോടെ വാക്കുകൾക്ക് അതീതമായ ആത്മീയ അന്തരീക്ഷമാണ് പൗർണമിക്കാവിലുണ്ടായത് . കൈലാസപുരി സ്വാമിയെ വണങ്ങാൻ മണിക്കൂറുകളാണ് ഭക്തർ കാത്തുനിന്നത് . മഹാകാലഭൈരവ അഖാഡയുടെ സൗത്ത് ഭാര സോൺ ആശ്രമത്തിന്റെ തറക്കല്ലിടൽ കൈലാസപുരി സ്വാമി നിർവ്വഹിച്ചു.