13 May, 2022 06:52:47 AM


മഹാകാളികായാഗം: അഘോരി സന്യാസിമാർ ഇന്ന് പൗർണ്ണമിക്കാവിലെത്തും



തിരുവനന്തപുരം : മഹാകാലഭൈരവ അഖാഡയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പൗർണ്ണമിക്കാവിൽ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കാനായി അഘോരി സന്യാസിമാർ ഇന്ന് അനന്തപുരിയിൽ എത്തും. മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ മഹാമണ്ഡലേശ്വർ കൈലാസപുരിസ്വാമിയടക്കമുള്ള അഘോരി സന്യാസിമാരാണ് ഇന്ന് എത്തുന്നത്. അഘോരി സന്യാസിമാരിൽ ഏറ്റവും പ്രായമുള്ളയാളാണ് ഇദ്ദേഹം.



11 വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. ഉത്തരാഖണ്ഡിൽ ആശ്രമം സ്ഥാപിച്ചെങ്കിലും കൂടുതൽ സമയവും ഹിമാലയത്തിൽ തപസിലായിരിക്കും. അഘോരി സന്യാസിമാർക്കിടയിൽ മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമി ആദ്യമായാണ് കേരളത്തിൽ വരുന്നത്.  നൂറോളം അഘോരി സന്യാസിമാരാണ് ഇന്നും നാളെയുമായി എത്തുക. ഉച്ചയ്ക്ക് 12 ഓടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വരുന്ന കൈലാസപുരി സ്വാമിയെയും മറ്റ് അഘോരി സന്യാസിമാരെയും ഘോഷയാത്രയോടെ പൗർണമിക്കാവിലേക്ക് ആനയിക്കുമെന്ന് യാഗബ്രഹ്മൻ ആനന്ദ് നായർ പറഞ്ഞു . 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K