13 May, 2022 10:16:15 PM
കൈലാസപുരിസ്വാമിയ്ക്ക് മഹാകാളികായാഗവേദിയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവിൽ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കാനായി അനന്തപുരിയില്‍ എത്തിയ മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ മഹാമണ്ഡലേശ്വർ കൈലാസപുരിസ്വാമിയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. ഹിമാലയത്തിൽ നിന്നും ഇന്ന് ഉച്ചക്ക് 12.30ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ കൈലാസപുരി സ്വാമിയെയും മറ്റ് അഘോരി സന്യാസിമാരെയും ഘോഷയാത്രയോടെ പൗർണമിക്കാവിലേക്ക് ആനയിച്ചു.

11 വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. ഉത്തരാഖണ്ഡിൽ ആശ്രമം സ്ഥാപിച്ചെങ്കിലും കൂടുതൽ സമയവും ഹിമാലയത്തിൽ തപസിലായിരിക്കും. അഘോരി സന്യാസിമാർക്കിടയിൽ മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമി ആദ്യമായാണ് കേരളത്തിൽ വരുന്നത്. നൂറോളം അഘോരി സന്യാസിമാരാണ് ഇന്നും നാളെയുമായി എത്തുക. കാളികായാഗവേദിയില്‍ എത്തിയ സ്വാമിയുടെ അനുഗ്രഹം വാങ്ങാന്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിക്കും തിരക്കും അനുഭവപ്പെട്ടു.
