04 June, 2022 12:38:05 AM


വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർഥനയുമായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ


 
കോട്ടയം: മാന്നാനം ആശ്രമ ദേവാലയത്തിലെ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർഥന നടത്തി. പിൽഗ്രിം സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ.തോമസ് കല്ലുകുളം, മാന്നാനം ആശ്രമം പ്രിയോർ മാത്യൂസ് ചക്കാലയ്ക്കൽ, ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ആശ്രമം പിആർഒ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി, ഫാ.മാത്യു പോളച്ചിറ, റെജി ചാവറ, അജി കെ ജോസ്, മാർട്ടിൻ പെരുമാലിൽ തുടങ്ങിയവർ സംബന്ധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K