24 June, 2022 03:28:04 PM


കേസിൽ സഹായിക്കാമെന്ന് പറഞ്ഞ് സ​രി​ത നാ​യ​ർ വി​ളി​ച്ചെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വ്



തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​രി​ത എ​സ്. നാ​യ​ര്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രു സ്ത്രീ ​ഫോ​ണി​ല്‍ വി​ളി​ച്ചെ​ന്ന് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ പി​താ​വ് ഉ​ണ്ണി. കേ​സ് തോ​റ്റു​പോ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ജൂ​ൺ 30 ന് ​പ​റ​യാ​നി​രി​ക്കു​ന്ന വി​ധി പ്ര​തി​കൂ​ല​മാ​കു​മെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. എ​ങ്ങ​നെ കേ​സ് തോ​ല്‍​ക്കു​മെ​ന്ന് താ​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​തൊ​ക്കെ ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞ​താ​യി ഉ​ണ്ണി വെ​ളി​പ്പെ​ടു​ത്തി.

സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി​ക്ക് എ​തി​രാ​യ അ​പ്പീ​ലി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. മു​മ്പ് വി​ളി​ച്ചി​ട്ട് വ​ക്കീ​ലി​ന്‍റെ പേ​രും ന​മ്പ​റും തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. കേ​സി​ല്‍ സ​ഹാ​യി​ക്കാ​മെ​ന്ന രീ​തി​യി​ലാ​ണ് സം​സാ​രി​ച്ച​ത്. ജ​ഡ്ജി എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന വി​ധി ഇ​വ​ര്‍​ക്ക് എ​ങ്ങ​നെ അ​റി​യാ​മെ​ന്നതിൽ ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും ഉ​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ല​ഭാ​സ്‌​ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മാ​ണ് എ​ന്ന​താ​യി​രു​ന്നു സി​ബി​ഐ ക​ണ്ടെ​ത്ത​ല്‍. സി​ബി​ഐ കോ​ട​തി ഇ​ത് ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ പി​താ​വ് അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​ധി​യാ​ണ് ഈ ​മാ​സം 30-ന് ​വ​രാ​നി​രി​ക്കു​ന്ന​ത്. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ പി​താ​വി​നെ വി​ളി​ച്ച സ​രി​ത താ​ന്‍ ത​ന്നെ​യാ​ണെന്നു സോ​ളാ​ര്‍ കേ​സി​ല്‍ പ്രതി സ​രി​ത എ​സ്.​നാ​യ​ര്‍ വെളിപ്പെടുത്തിയിരുന്നു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K