07 November, 2026 09:53:52 AM


മുവാറ്റുപുഴയില്‍ ഇടിമിന്നലിൽ വീട് പൂർണമായും കത്തി നശിച്ചു



കൊച്ചി: മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. കത്തിനശിച്ചത് പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീട്. വീട്ടിൽ ആളില്ലാത്ത സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം. കാസർഗോഡ് കുമ്പള ദേവീനഗറിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി. പുതിയ വീടിന്റെ മെയിൻ സ്വിച്ചും ഇലക്ട്രിക് മീറ്ററും കത്തി. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934