07 November, 2026 06:34:17 PM


"സമരപന്തലും ഫ്ലക്സ് ബോർഡുകളും 24 മണിക്കൂറിനുള്ളിൽ നീക്കണം"; വളർമതിക്ക് പൊലീസ് നോട്ടീസ്



തിരുവനന്തപുരം: എൽ പി എസ് ടി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും പോലീസ് നോട്ടീസ്.  പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ ഫുട്പാത്ത് കയ്യേറിയുള്ള സമരത്തിന്റെ ഭാഗമായി നിർമ്മിച്ച അനധികൃത ഷെഡുകളും ഫ്ലക്സ് ബോർഡുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ കന്റോൺമെന്റ് പൊലീസ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സമരം നടത്തി വരുന്നവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. ഇതിനിടെ സമരസമിതി നേതാക്കളെ വീഡിയോ കോളിൽ വിളിച്ച് ഐക്യദാർഢ്യം അറിയിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ അറിയിച്ചിട്ടുണ്ട്.  

നിരാഹാരം കിടക്കുന്ന വ്യക്തി മഴയും വെയിലും കൊണ്ട് കിടക്കണമെങ്കിൽ അങ്ങനെ തന്നെ ചെയ്യാം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതുപോലെ സമരങ്ങൾ നടത്തിയിട്ടുള്ളതാണ്. അന്നൊക്കെ സമരത്തെ അനുഭാവപൂർവ്വം കണ്ട ഒരുപാട് വാഗ്ദാനങ്ങൾ നൽകിയ ആ വാഗ്ദാനങ്ങൾ പാലിക്കാതെ ഇപ്പോൾ ഭരണസിരാ കേന്ദ്രത്തിൽ മന്ത്രിമാരായി ഇരിക്കുന്ന ആളുകളാണ് നമുക്ക് മുന്നിൽ ഉള്ളത്.

ഇതേ വേദിയിൽ തന്നെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാരുടെ സമരം നടന്നത്. അപ്പോൾ പ്രതിപക്ഷ സ്ഥാനത്തിരുന്ന് ഇന്ന് ഭരണം നടത്തുന്ന ആളുകൾ തന്നെയാണ് ആ സമരത്തെ പ്രോത്സാഹിപ്പിച്ചതും ആ സമരത്തിനൊപ്പം കൂടെ നിന്നതും. അവർക്ക് ഇപ്പോൾ സമരം എന്നുപറയുന്നത് അസഹിഷ്ണുതയായി തോന്നുന്നു എന്നത് വിചിത്രമാണെന്ന് വളർമതി ആക്ഷേപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919