08 November, 2026 12:01:55 PM
കാക്കനാട് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്‍റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയ സംഭവത്തിലാണ് 'മലയിൽ' ബസിന്‍റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. കാക്കനാട്ടെ അപകടത്തിലും ബസിനെതിരെ നടപടി തുടങ്ങി. ഇൻഫോപാർക്ക് – മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന മലയിൽ ബസിന്‍റെ പെർമിറ്റാണ് റദ്ദാക്കിയത്.
കാക്കനാട് അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.രാവിലെ എട്ടുമണിയോടെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിലും അശ്രദ്ധവുമായി എത്തിയ 'മലയില്‍' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.





