05 November, 2026 08:19:36 PM


എസ്എടി ആശുപത്രി സൂപ്രണ്ടായി ഡോ. സൂസൻ ഉതുപ്പ് ചുമതലയേറ്റു



തിരുവനന്തപുരം എസ് എ ടി ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ സൂസൻ ഉതുപ്പ് ചുമതലയേറ്റു. പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രൊഫസറും നിലവിൽ വിഭാഗം മേധാവിയുമായ ഡോ സൂസൻ ഉതുപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 28 വർഷമായി സേവനമനുഷ്ഠിച്ചുവരികയാണ്.  

എസ് എ ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഡി എം പ്രോഗ്രാമും ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള ഡയാലിസിസ് ചികിത്സയ്ക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ആശുപത്രിയിൽ തുടക്കമിട്ടത് ഡോ. സൂസൻ ഉതുപ്പിന്റെ നേതൃത്വത്തിലായിരുന്നു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910