01 November, 2026 06:17:30 PM


പൊലീസിനെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക്; എസ്.ഐക്ക് സസ്‌പെൻഷൻ



തിരുവനന്തപുരം: പൊലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.പി. അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.പി.എം നേതാവ് ഐ.പി. ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പൊലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് നൽകിയത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. 'അരവിന്ദ് അഭയം' എന്ന പ്രൊഫൈലിൽനിന്നാണ് പോസ്റ്റിന് ലൈക്ക് നൽകിയതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936