25 June, 2022 06:36:42 PM


മാനന്തവാടി സ്വദേശിനിയായ യുവതി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു



മാനന്തവാടി: മാനന്തവാടി സ്വദേശിനിയായ യുവതി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനി റംഷീന (32)യാണ് ഇന്നലെ വൈകിട്ട് യു.എ.ഇൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യയാണ്. മുഹമ്മദ് ഇഹ്സാൻ ഏക മകനാണ്. പ്രവാസിയായ ഒണ്ടയങ്ങാടി ആനപ്പാറ അബൂബക്കർ – റംല ദമ്പതികളുടെ മകളാണ് റംഷീന. ജോലി സ്ഥലത്തു നിന്ന് തിരികെ മടങ്ങും വഴി റോഡ് മുറിച്ചു കടക്കവെ വാഹനം ഇടിച്ചതായാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K