19 July, 2022 07:39:17 PM


കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍



ചങ്ങനാശ്ശേരി: കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. പായിപ്പാട് ചാമക്കാലയിൽ വീട്ടിൽ ശ്യാംകുമാർ (പൂവൻ - 33), പായിപ്പാട് അയ്യരുകുളങ്ങര വീട്ടിൽ ജാക്സൺ ആന്‍റണി (20) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 2020-ൽ പായിപ്പാട് ഭാഗത്ത് വച്ച് വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി മാല കവർന്ന സംഭവലാണ് ഇവരുള്‍പ്പെട്ട  നാലു പേരടങ്ങുന്ന അക്രമിസംഘം പിടിയിലായത്.

ഒന്നാം പ്രതി കാരി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാർ,  രണ്ടാം പ്രതി ഡെയിഞ്ചർ സുജിത്ത് എന്നറിയപ്പെടുന്ന സുജിത്ത്  എന്നിവരുൾപ്പെടുന്ന നാലു പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയും തുടര്‍ന്ന് കൂട്ടു പ്രതികളായ ശ്യംകുമാറും, ജാക്സൺ ആന്‍റണിയും ഒളിവില്‍ പോവുകയുമായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഓ. അജീബ് ഇ, പോലിസ് ഉദ്യോഗസ്ഥരായ സത്താര്‍, അനീഷ്‌ ജോണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K