24 July, 2022 06:28:45 PM


ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ കസ്റ്റഡിയിൽ



കോഴിക്കോട്: അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസുകാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കാപ്പാട് സൂപ്പിക്കണ്ടി 'തുഷാര' യിൽ ഡാനിഷ് ഹുസൈന്‍റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7) ആണ് മരിച്ചത്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.


ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്. അമ്മ മാനസികവെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K