25 July, 2022 08:08:03 PM


കൈപ്പുഴയില്‍ സഹോദരങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ



ഏറ്റുമാനൂര്‍: നീണ്ടൂര്‍ കൈപ്പുഴയില്‍ സഹോദരങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൈപ്പുഴ പളളിത്താഴെ കടവ് മണ്ണൂപ്പറമ്പ്  വീട്ടിൽ കുര്യൻ ജോസഫ് മകൻ മോട്ടി എന്ന് വിളിക്കുന്ന മോബിൻ (32)നെയാണ് ഗാന്ധിനഗർ പോലിസ് അറസ്റ്റ് ചെയ്തത്. കൈപ്പുഴ പൊന്നാറ്റിൻ  വീട്ടിൽ അറുമുഖൻ മകൻ മനോജിനെയാണ് ഇയാൾ കൊല്ലാന്‍ ശ്രമിച്ചത്‌. മനോജിന്‍റെ സഹോദരനെ മർദിക്കുന്നത് കണ്ട്‌ തടയാന്‍ ശ്രമിക്കുമ്പോഴാണ്  മോബിൻ മനോജിന്‍റെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ട് അടിച്ചത്.


സംഭവത്തിന്‌ ശേഷം പ്രതി ഒളിവില്‍ പോയി. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി കെ., എസ്.ഐ. മാരായ പ്രദീപ് ലാല്‍, മനോജ്‌, സി.പി.ഓ ഷാമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K