19 August, 2022 07:01:15 PM


ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് എത്തി പീഡനശ്രമം: കൊല്ലപ്പള്ളി സ്വദേശി പാമ്പാടിയില്‍ അറസ്റ്റില്‍



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ വീട്ടിൽ കെ.സി ചെറിയാൻ മകൻ ബിജോയ് ചെറിയാൻ (46) യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് വണ്ടി ഡ്രൈവറായ ഇയാള്‍ കഴിഞ്ഞ ദിവസം ളാക്കാട്ടൂർ ഭാഗത്ത് വെച്ച് ഓടിച്ചിരുന്ന വണ്ടി കേടാവുകയും തുടർന്ന് തൊട്ടടുത്ത വീട്ടിൽ എത്തി കുടിക്കാനായി വെള്ളം ചോദിക്കുകയും ചെയ്തു. വീട്ടുകാർ വെള്ളമെടുക്കുന്നതിനായി അകത്തേക്ക് പോയ സമയത്ത് വീടിന്‍റെ സിറ്റൌട്ടിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വരികയും പോലീസിൽ വിവരം അറിയിക്കുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയമായിരുന്നു. പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, എസ്.ഐ മാരായ ലെബിമോൻ കെ.എസ്, ശ്രീരംഗൻ എ.ആർ, എ.എസ്.ഐ രമേഷ് കുമാർ, സി.പി.ഓ മാരായ ജയകൃഷ്ണൻ,ജിബിൻ ലോബോ, സുനിൽ പി. സി,സരുൺ രാജ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K