20 August, 2022 08:14:04 PM


മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ചു: നാല് യുവാക്കള്‍ അറസ്റ്റിൽ



മുണ്ടക്കയം: മദ്യപിച്ച് ബഹളം വച്ചതിനെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. എരുമേലി വണ്ടൻപതാൽ അരീക്കൽ വീട്ടിൽ രാജൻ മകൻ വിഷ്ണുരാജൻ (21), വണ്ടൻപതാൽ പ്ലാന്‍റേഷൻ ഭാഗത്ത് കണ്ണങ്കേരിൽ വീട്ടിൽ സുനിൽ മകൻ സുധനീഷ് (20), വണ്ടൻപതാൽ കരയിൽ മൂന്നു സെന്‍റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സന്തോഷ് മകൻ രഞ്ജിത്ത് പി.എസ് (21), വണ്ടൻപതാൽ കരയിൽ പ്ലാന്റേഷൻ ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രാജൻ മകൻ രഞ്ജിത്ത് രാജൻ (26), എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞദിവസം പ്ലാന്‍റേഷൻ ഭാഗത്തുള്ള യുവതിയുടെ വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത  യുവതിയെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിനുശേഷം ഇവർ ഒളിവിൽ പോയി. യുവതി  മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു . മുണ്ടക്കയം എസ്.എച്ച്.ഓ ഷൈൻ കുമാർ എ., എസ്.ഐ അനീഷ് പി.എസ്,  എ.എസ്.ഐ മാരായ ജോഷി പി.കെ, രാജേഷ് ആർ എന്നിവര്‍ ചേര്‍ന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K