25 August, 2022 07:29:14 PM


ചിങ്ങവനത്ത് 17 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതി അറസ്റ്റിൽ



കോട്ടയം: 17 വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. വാകത്താനം പുത്തൻചന്ത റാപ്പുഴ  പുന്നമൂട്ടിൽ വീട്ടിൽ  പി. റ്റി മാർക്കോസ് മകൻ ബിജുമോൻ എം.പി (48) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി തന്‍റെ ബന്ധുവിന്‍റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ബന്ധുവിന്‍റെ പരാതിയില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്. ഓ ജിജു ടി. ആറിന്‍റെ  നേതൃത്വത്തിലാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K