25 August, 2022 07:39:24 PM


യുവതിയെ ബസില്‍നിന്ന് വലിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍



കാഞ്ഞിരപ്പള്ളി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വശത്താക്കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടക്കുന്നം കൂട്ടാപ്ലാക്കൽ വീട്ടിൽ നാസർ മകൻ  അഷ്കർ (19) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവതയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു വശത്താക്കിയിരുന്നു. അതിജീവിത കയറിയ ബസ്സിൽ കയറിയ ഇയാൾ ഇടയ്ക്ക് വെച്ച് കയ്യിൽ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് അതിജീവിത ബഹളം വയ്ക്കുകയും കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്. എച്ച്. ഓ ഷിന്‍റോ പി.കുര്യൻ, എസ്.ഐ മാരായ അരുൺ  തോമസ്, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K