28 August, 2022 06:48:17 AM


ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ഒരാള്‍ കസ്റ്റഡിയില്‍



ന്യൂ​ഡ​ൽ​ഹി: ആ​സാ​ദ്പൂ​ർ മേ​ഖ​ല​യി​ൽ 23 വ​യ​സു​ള്ള യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാ​ണ് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ടെ​ലി​കോ​ള​റാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ഓ​ഫീ​സി​ൽ രക്തം വാർന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ്യ​ക്തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K