18 September, 2022 07:37:38 PM


ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ സര്‍വ്വൈശ്വര്യപൂജ ഭക്തിനിര്‍ഭരമായി



ഏറ്റുമാനൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ നടന്നു. ഇതിന്‍റെ ഭാഗമായി നടന്ന കലശപൂജയ്ക്കും മറ്റു ചടങ്ങുകള്‍ക്കും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സര്‍വ്വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യസാധ്യത്തിനും ഭഗവതിയെ സങ്കല്‍പ്പിച്ച് എല്ലാ മലയാള മാസവും ആദ്യ ഞായറാഴ്ചകളില്‍ ചൂരക്കുളങ്ങര ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ നടന്നു വരുന്നു. ഒപ്പം അന്നദാനവും ഇവിടെ വഴിപാടായി ഭക്തര്‍ നടത്തിവരുന്നു. എല്ലാ പൌര്‍ണമി നാളുകളിലും പ്രത്യേക പൂജയുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K