05 October, 2022 09:37:16 AM


വിദ്യാരംഭം സർഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം - സംഗീതസംവിധായകന്‍ ബിജിബാല്‍



കൊച്ചി: സര്‍ഗവാസനകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പുതിയ തുടക്കങ്ങള്‍ക്ക് വിജയദശമിദിനത്തില്‍ നടക്കുന്ന വിദ്യാരംഭം പ്രയോജനപ്പെടട്ടെ എന്ന് പ്രശസ്ത സംഗീതസംവിധായകന്‍ ബിജിബാല്‍. നെടുമ്പാശ്ശേരി ആവണംകോട് സരസ്വതിക്ഷേത്രത്തില്‍ വിജയദശമി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുലർച്ചെ മുതൽ വിദ്യാരംഭത്തിനും ദർശനത്തിനും വൻ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. അക്ഷര ദേവതയുടെ തിരുനടയിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പൂജയെടുപ്പിന് ശേഷം വിദ്യാ മണ്ഡപത്തിൽ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തി. 

2 വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സരസ്വതിനടയിലും തൊട്ടടുത്ത രാമഞ്ചിറ ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉദ്ഘാടനത്തെ തുടര്‍ന്ന് കലാമണ്ഡപത്തിൽ  സംഗീതോപാസനയും നൃത്തനൃത്യങ്ങളും അരങ്ങേറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K