24 October, 2022 08:30:14 PM


മയക്കുമരുന്ന് മാഫിയയ്ക്ക് സാമ്പത്തിക സഹായം: നീണ്ടൂര്‍ സ്വദേശി യുവാവ് അറസ്റ്റിൽ



കോട്ടയം: മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്ന ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി. നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ കെ.സി.ജോസ് മകൻ സോബിൻ.കെ.ജോസ് (24)  എന്നയാളെയാണ്  തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതാം തീയതി  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ  തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ ഇവർക്ക് മയക്കുമരുന്ന്  വാങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നവരില്‍ സോബിൻ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കി. തുടര്‍ന്ന് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ മയക്കുമരുന്ന് സംഘത്തിന്  സാമ്പത്തിക സഹായം നകിയതിന് ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ മിഥുൻ സി. ബാബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോബിനും പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K