30 October, 2022 08:51:00 PM


പൊതുവഴിയിൽ സ്ത്രീകളെ കയറിപ്പിടിച്ച വായോധികൻ പാലായിൽ അറസ്റ്റിൽ



കോട്ടയം: പൊതുവഴിയിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാർത്താണ്ഡം പനച്ചെവിയിൽ വീട്ടിൽ ബാബു (65) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടി സെന്റ് തോമസ് കോളേജിന് സമീപം വെച്ച്  സ്ത്രീയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ബാബുവിനെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K