19 December, 2022 07:06:15 PM


കുട്ടികൃഷ്ണമാരാരും എം ടിയും ഉൾപ്പെടെ സാഹിത്യകാരന്മാർ മഹാഭാരതത്തെ വികലമാക്കി - എൻ സോമശേഖരൻ



ഏറ്റുമാനൂർ: സാഹിത്യകാരന്മാർ മഹാഭാരതത്തെ വികലമാക്കിയെന്ന് എൻ സോമശേഖരൻ. ഏറ്റുമാനൂരിൽ നടക്കുന്ന മഹാഭാരത സത്രത്തിൽ  'അറിയപ്പെടാത്ത ശ്രീകൃഷ്ണൻ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൃഷ്ണമാരാരും എം  ടിയും  മഹാഭാരതത്തെ വികലമാക്കി ചിത്രീകരിച്ചവരാണ്.

യോഗത്തിൽ ഡോ ശ്യാം മലയിൽ അധ്യക്ഷത വഹിച്ചു. എം കെ മുരളീധരൻ, ജിനചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. നാളെ നന്ദാവനം ആഡിറ്റോറിയത്തിൽ വൈകിട്ട് 5ന്  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K