21 December, 2022 06:37:36 PM


ഏറ്റുമാനൂരില്‍ നടക്കുന്ന ശ്രീമദ് മഹാഭാരത സത്രത്തിന് നാളെ സമാപനം കുറിക്കും



ഏറ്റുമാനൂർ: ശ്രീമഹാദേവ ക്ഷേത്ര സംരംക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹാഭാരത സത്രം നാളെ സമാപിക്കും. നാലാം ദിവസമായ ബുധനാഴ്ച ഭീഷ്മപര്‍വം ഒരു പുനര്‍വായന എന്ന വിഷയത്തില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ സരിത അയ്യർ പ്രഭാഷണം നടത്തി. റിട്ട ഡപ്യൂട്ടി ഡിഎംഓ ഡോ തങ്കമ്മ സോമൻ അധ്യക്ഷത വഹിച്ചു. ജയശ്രീ ഗോപിക്കുട്ടൻ, ജ്യോതി വി, രത്നമ്മ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

നാളെ വൈകിട്ട് നന്ദാവനം ആഡിറ്റോറിയത്തിൽ സത്ര സമാപന സമ്മേളനം മിസ്സോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഉത്തരകാശി മഠാധിപതി ബ്രഹ്മേന്ദ്രാനന്ദ തീർഥ അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്‍റ് എം.മോഹനന്‍ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ആര്‍ ഹേമന്ദ്കുമാര്‍, സത്രനിര്‍വഹണസമിതി കണ്‍വീനര്‍ കെ.പി.സഹദേവന്‍, സെക്രട്ടറി ജി.വിനോദ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മീനടം ബാബുവിന്‍റെ കഥാപ്രസംഗം ഉണ്ടാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K