08 January, 2023 11:39:53 PM


പേരൂർ മർത്തശ്മൂനി പള്ളിയിൽ വി: ദൈവമാതാവിന്‍റെ ഓർമ്മപെരുന്നാളിന് കൊടിയേറി



ഏറ്റുമാനൂർ: പേരൂർ മർത്തശ്മൂനി പള്ളിയിൽ വി: ദൈവമാതാവിന്റെ  ഓർമ്മപെരുന്നാളിന് കൊടിയേറി. വി: സ്തേഫാനോസ് സഹദായുടെ ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനക്ക് ഡോ. തോമസ് മാർ തീമോത്തിയോസ് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവയും നടന്നു.


15 ന് വൈകിട്ട് 6 ന് തെള്ളകം സെന്റ് മേരിസ് കുരിശിൻ തൊട്ടിയിൽ നിന്ന് റാസ ആരംഭിച്ച് പള്ളിയിൽ എത്തിച്ചേരുന്നു. 16 ന് 8.30 ന് ഐസക് മാർ ഒസ്താത്തിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വി: അഞ്ചിമേൽ കുർബ്ബാനയും വൈകിട്ട് 3 ന് പ്രദക്ഷിണം, നേർച്ചവിളമ്പ്  എന്നിവയോടെ പെരുന്നാൾ സമാപിക്കും. വികാരി മാണി കല്ലാപ്പുറത്ത് കൊറപ്പിസ്കോപ്പാ, സഹവികാരി കെ കെ തോമസ് കറുകപ്പടി എന്നിവർ നേതൃത്വം നൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K