09 January, 2023 10:19:02 AM


തിരുവനന്തപുരം പൗര്‍ണമികാവില്‍ പ്രപഞ്ചയാഗം 31 മുതല്‍ ഏപ്രില്‍ 5 വരെ നടക്കും



തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമികാവില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രപഞ്ചയാഗം നടക്കും. സ്വാമി കൈലാസപുരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇതിനു മുന്നോടിയായി ഹിമാലയത്തില്‍ നിന്ന് ക്ഷേത്രത്തിലെത്തിയ സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദയ്ക്കും ഇരുപത് ശിഷ്യന്മാര്‍ക്കും സ്വീകരണം നല്‍കി. ക്ഷേത്ര ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രന്‍, മുംബൈ കോര്‍പ്പറേഷന്‍ മേയര്‍ ധനഞ്ജയ ഭോഡറ, ചൂഴാല്‍ നിര്‍മ്മലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K